ആറളത്ത് മാവോയിസ്റ്റ് സംഘത്തിൽ ഒരു സ്ത്രീയും, വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് വനംവകുപ്പ് വാച്ചർമാർ

കണ്ണൂർ :ആറളത്ത് മാവോയിസ്റ്റുകളുടെ വെടിവെപ്പിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് വനംവകുപ്പ് വാച്ചർമാർ. വനപാലകരുടെ ട്രക്കിംഗ് വഴിയിലായിരുന്നു അഞ്ചംഗ മാവോയിസ്റ്റ് സംഘം ഉണ്ടായിരുന്നത്. ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു. ഇവർ ഏഴ് തവണ വെടിയുതിർത്തതായും ഒഴിഞ്ഞു മാറിയതു കൊണ്ടാണ് രക്ഷപ്പെട്ടതെന്നും വാച്ചർമാർ പറഞ്ഞു

ആറളത്ത് വനപാലകരുടെ ട്രക്കിംഗ് വഴിയിൽ മാവോയിസ്റ്റ് സംഘമുണ്ടായിരുന്നത്. ഒരു സ്ത്രീയും രണ്ട് തോക്കുധാരികളും സംഘത്തിലുണ്ടായിരുന്നു. പച്ച നിറത്തിലുള്ള വേഷമായിരുന്നു ഇവർ ധരിച്ചതെന്നും വനംവകുപ്പ് വാച്ചർമാർ പറയുന്നു. അഞ്ചംഗ സംഘത്തിലെ ബാക്കിയുള്ളവർ സാധാരണ വേഷത്തിലായിരുന്നു. മാവോയിസ്റ്റുകൾ അമ്പത് മീറ്റർ അടുത്ത് നിന്ന് രണ്ട് തവണ വെടിവെച്ചെന്നാണ് ഇവർ പറയുന്നത്.

Advertisement