കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ക്ഷേത്രത്തിലെ സ്വര്‍ണ്ണകൊടിമര ആധാരശിലാ സ്ഥാപന കര്‍മ്മം നാളെ

കൊട്ടാരക്കര: കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ക്ഷേത്രത്തിലെ സ്വര്‍ണ്ണ കൊടിമര നിര്‍മാണത്തിന്റെ ഭാഗമായി ആധാരശില സ്ഥാപനകര്‍മ്മം നാളെ രാവിലെ 9.25ന് ക്ഷേത്രം തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.
ആധാര ശിലയിലേക്ക് തൈലാധിവാസത്തിലുള്ള ധ്വജ സ്തംഭ സ്ഥാപനകര്‍മ്മം 9ന് രാവിലെ 7.30ന് നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വിനായക.എസ്. അജിത്കുമാര്‍, സെക്രട്ടറി ചെങ്ങറ സുരേന്ദ്രന്‍, ക്ഷേത്രം മേല്‍ശാന്തി എന്‍.സുബ്രഹ്മണ്യന്‍ പോറ്റി, കീഴ് ശാന്തി ജി. ശ്രീപതി, ഉപദേശക സമിതി അംഗങ്ങള്‍, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവര്‍ അറിയിച്ചു.

Advertisement