മരിച്ച രാഹുലിന്റെ ശരീരത്തിൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്ന രീതിയിൽ അണുബാധ

കൊച്ചി.ഭക്ഷ്യവിഷബാധ എന്ന സംശയിക്കുന്ന മരണത്തില്‍ മരിച്ച രാഹുലിന്റെ ശരീരത്തിൽ നിന്ന് വിഷാംശം കണ്ടെത്തി. ആന്തരിക അവയവങ്ങളുടെ പരിശോധനയിലാണ് ശരീരത്തിൽ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഷവർമ കഴിച്ചത് മൂലമാണോ ഇത് എത്തിയതെന്ന് പരിശോധിക്കുമെന്ന് പോലീസ്

ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്ന രീതിയിൽ അണുബാധ ഉണ്ടായിരുന്നതായി പരിശോധന ഫലം

പോസ്റ്റ്മോർട്ടതിനു ശേഷം കൂടുതൽ വ്യക്തത വരുത്താൻ സാധിക്കുമെന്ന് പോലീസ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ രാഹുലിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

Advertisement