ഹമാസ് കൊലപ്പെടുത്തിയ വിദേശികളുടെ കണക്കുമായി ഇസ്രയേൽ

ടെല്‍ അവീവ്. ഹമാസ് ലോകത്തിനാകെ ഭീഷണി എന്ന് ഇസ്രായേൽ. ഹമാസ് കൊലപ്പെടുത്തിയ വിദേശികളുടെ കണക്ക് ഇസ്രയേൽ പുറത്തുവിട്ടു.

ഹമാസ് കൊലപ്പെടുത്തിയത് രണ്ട് ഇന്ത്യക്കാരെ.34 അമേരിക്കക്കാർ ഇതുവരെ കൊല്ലപ്പെട്ടു എന്നും ഇസ്രായേൽ വ്യക്തമാക്കി. 23 റഷ്യക്കാരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും , ഓസ്ട്രേലിയ മൂന്ന്, അർജന്റീന 21, കാനഡ ആറ്, ജർമ്മനി 16,
നേപ്പാൾ 5 എന്നിങ്ങനെയാണ് ലഭ്യമായ കണക്കെന്നും ഇസ്രായേൽ.

നടക്കുന്നത് നിലനിൽപ്പിനായുള്ള പോരാട്ടമെന്നും വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ലെന്നുമാണ് ഇസ്രായേൽ പറയുന്നത്.ഇപ്പോഴത്തെ യുദ്ധത്തിൽ 2 ലക്ഷ്യങ്ങളെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കുക, ബന്ദികൾ ആക്കപ്പെട്ട പൗരന്മാരുടെ മോചനം ഉറപ്പാക്കുക എന്നിവയാണ് അത്.

Advertisement