നോക്കുന്നിടത്തെല്ലാം പെരുമ്പാമ്പ് , ഞെട്ടിത്തരിച്ച് നാട്ടുകാർ


ആര്യനാട്: ഉഴമലയ്ക്കലിൽ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പെരുമ്പാമ്പ് കയറി.ഉഴമലയ്ക്കൽ പരുത്തിക്കുഴിയിൽ, റോഡിൽ നിന്നും സമീപത്തെ പുരയിടത്തിലേക്ക് കയറിയത് 12 അടി നീളവും 25 കിലോ ഭാരവും വരുന്ന പെരുംമ്പാമ്പ്.

പെരുംമ്പാമ്പിനെ കണ്ട് രാത്രി 10.30 യോടെ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചു.തുടർന്ന്
വനംവകുപ്പിൻ്റെ ആർ ആർ ടി അംഗം രോഷ്ണി ജി.എസ് എത്തി പെരുമ്പാമ്പിനെ പിടികൂടി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വെള്ളനാട്,  കുളപ്പട, ആര്യനാട്,  ഉഴമലയ്ക്കൽ,  കുറ്റിച്ചൽ,  ഭാഗങ്ങളിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. 


കഴിഞ്ഞ ദിവസം വെള്ളനാട് ചാങ്ങയിൽ നിന്ന് JCB യിൽ കയറിയ പെരുമ്പാമ്പിനെ ശ്രമകരമായി പിടികൂടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.മഴക്കാലമായതോടെ ആവാസ മേഖലകളിൽ വെള്ളം കയറുന്നതാണ് പെരുമ്പാമ്പുകൾ കൂട്ടത്തോടെ പുറത്തെത്താൻ കാരണമെന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം.

Advertisement