പിണറായി ദേവഗൗഡയുമായി ചർച്ച നടത്തിട്ടില്ല, എൻഡിഎ ബന്ധത്തിൽ വിയോജിപ്പ്: മന്ത്രി കൃഷ്ണൻകുട്ടി

തിരുവനന്തപുരം: ജെഡിഎസ്-എൻഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നൽകിയെന്ന എച്ച് ഡി ദേവഗൗഡയുടെ വാദം തള്ളി സംസ്ഥാനത്തെ ജെഡിഎസ് മന്ത്രി കെ കൃഷ്ണൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ദേവഗൗഡയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ജെഡിഎസ് കേരള ഘടകത്തിന് ദേവഗൗഡയുടെ എൻഡിഎ ബന്ധത്തോട് പൂർണമായ വിയോജിപ്പാണ്.

ഞങ്ങൾ ഗാന്ധിയുടെയും ലോഹ്യയുടെയും ആശയങ്ങളാണ് പിന്തുടരുന്നത്. അത് എൻഡിഎക്ക് എതിരാണ്. എൻഡിഎ സഖ്യത്തിന് കേരള ഘടകം യാതൊരു വിധ സമ്മതവും മൂളിയിട്ടില്ല. താനും മാത്യു ടി തോമസും ദേവഗൗഡയെ കണ്ട് എൻഡിഎ സഖ്യത്തിൽ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertisement