സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത്‌ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 560 രൂപ വർദ്ധിച്ച് 45, 120 രൂപയും ഗ്രാമിന് 70 രൂപ വർധിച്ച്
5570 രൂപയിലുമെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്..

ഇന്നലെ ഗ്രാമിന് 5, 640 രൂപയും പവന് 44, 560 രൂപയുമായിരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ചത്.
ഈ മാസം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്വർണ്ണ വില അൽപം ഇടിഞ്ഞിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഒക്ടോബർ ആറിന് പവന് 42,000 രൂപയുണ്ടായിരുന്നതാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഇത്ര അധികമായി വർധിച്ചത്. ഈ മാസം ഏഴാം തിയതി മാത്രം 1520 രൂപയാണ് കൂടിയത്.

അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ സ്വർണ്ണവിലയിൽ മുന്നേറ്റം തുടരാനുള്ള സാധ്യത കൂടുതലാണെന്നാണ് വിപണി വിലയിരുത്തലും.

Advertisement