കോതമംഗലത്ത് ദളിത് യുവാവിനെ പള്ളി മുറ്റത്തിട്ട് മർദിച്ച സംഭവം; പ്രതികൾ പിടിയിൽ

കോതമംഗലം :മാർ ബസേലിയോസ് ചെറിയ പള്ളി പെരുന്നാളിനിടെ ദളിത് യുവാവിനെ മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. പള്ളിയിലെ സുരക്ഷാ ജീവനക്കാരാണ് പിടിയിലായത്. ദളിത് യുവാവിനെ പള്ളിമുറ്റത്ത് വിവസ്ത്രനാക്കി മർദിക്കുകയായിരുന്നു. ഇടുക്കി സ്വദേശിയായ ഷാജി, കൊല്ലം സ്വദേശി പ്രതീഷ്, കോട്ടയം സ്വദേശി സജീവ്, കോതമംഗലം സ്വദേശികളായ സിജു മോൻ, സജി മോൻ എന്നിവരാണ് പിടിയിലായത്. ബിനോയ് എന്ന യുവാവിനാണ് മർദനമേറ്റത്. പള്ളിയുടെ തിണ്ണയിൽ ബിനോയ് ഇരുന്നതിനെ ചൊല്ലിയായിരുന്നു മർദനം.

Advertisement