അപ്രഖ്യാപിത ട്രഷറി നിയന്ത്രണംകോൺഗ്രസ്സ് ജനപ്രതിനിധികൾ ട്രഷറിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ശാസ്താംകോട്ട: ചെറിയ ബിൽ തുകകൾ പോലും മാറാൻ കഴിയാത്ത അപ്രഖ്യാപിത ട്രഷറി നിയന്ത്രണത്തിനെതിരെ ശാസ്താംകോട്ട ബ്ലോക്കിലെ ജനപ്രതിനിധികൾ ശാസ്താംകോട്ട ട്രഷറിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ലൈഫ് ഭവന പദ്ധതി, ഭവന പുന:രുദ്ധാരണം, പഠനമുറി, റോഡ് , തോട് നിർമ്മാണം മരുന്ന് വാങ്ങൽ അടക്കമുള്ളവ പാതിവഴിയിലാണ്.കടം വാങ്ങിപൂർത്തീകരിച്ച വരടക്കം പഞ്ചായത്തിൽ തുക മാറാനായി കയറിയിറങ്ങുകയാണ്. ത്രിതലപഞ്ചായത്തുകളുടെ ദൈനം ദിന പ്രവർത്തനങ്ങൾ പോലും ബുദ്ധിമുട്ടിലാണ്.സാമ്പത്തികവർഷാവസാനം തുക അനുവദിച്ചു എന്ന് വരുത്തി തീർത്ത് ഗുണഭോക്താക്കൾക്ക് കൈപറ്റാനാകാതെ അവസാനം ക്യൂ ലിസ്റ്റിൽ പ്പെടുത്താനാണ് ശ്രമമെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും സമരക്കാരായ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

ഫിൽറ്റർ ഹൗസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് ട്രഷറിക്ക് മുന്നിൽ പോലീസ് തടഞ്ഞു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ.രവി , മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ പി.എം. സെയ്ദ് ,കണ്ണമം ശ്രീകുമാർ , ബിനു മംഗലത്ത്, വൈസ് പ്രസിഡന്റ് മാരായ വിജയലക്ഷ്മി, നസീറ ബീവി (മുസ്ലിം ലീഗ് )അംഗങ്ങളായ സജിമോൻ ഇടവന ശ്ശേരി (ആർ.എസ്.പി ),ബിജു രാജൻ, ഐ.ഷാനവാസ്, സന്തോഷ് പഴവറ, എൻ.ശിവാനന്ദൻ , മായാദേവി, ലാലി ബാബു, ഷീബ സിജു,വത്സല കുമാരി , ചിറക്കുമേൽ ഷാജി,എസ്.എ.നിസാർ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement