കുളിമുറിയിൽ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

മണ്ണഞ്ചേരി: യുവാവ് കുളിമുറിയിൽ കുഴഞ്ഞ് വീണു മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് കുമ്പളത്ത് വെളിയിൽ അബ്ദുസ്സമദ് സമദാനി (സമദാനി – 38) ആണ് ഞായർ രാവിലെ തൊഴിൽ സ്ഥാപനത്തിലേക്ക് പോകുന്നതിന് മുൻപ് പ്രഭാത കൃത്യങ്ങൾ നിർവഹിക്കവേ കുളിമുറിയിൽ കുഴഞ്ഞ് വീണത്. ഉടനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കലവൂർ ടി കെ ചിക്കൻ സ്റ്റാളിലെ ജീവനക്കാരനായിരുന്നു. വൈകിട്ട് നാലി ന് ഖബറടക്കം നടത്തി. വണ്ടകത്ത് ഷെരീഫാണ് പിതാവ്. മാതാവ് സൗദ. ഭാര്യ: റഹിന. മക്കൾ: അഹമ്മദ് ഹാത്തിം, ഹിബാ മറിയം. അബ്ദുസ്സമദ് സമദാനിയുടെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം

Advertisement