തൃശ്ശൂരിൽ ടൂറിസ്റ്റ് ഹോമിൽ നിന്നും എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

തൃശൂർ:
തൃശ്ശൂരിൽ മയക്കുമരുന്ന് വേട്ട. വോൾവോ ടൂറിസ്റ്റ് ഹോമിൽ നിന്ന് 56.65 ഗ്രാം എംഡിഎംഎയാണ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സിഐ പി ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. നേരത്തെ എംഡിഎംഎയുമായി പിടിയിലായ കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.

വെങ്ങിണിശ്ശേരി സ്വദേശി ശരത്, അമ്മാടം സ്വദേശി ഡിനോ എന്നിവരാണ് ടൂറിസ്റ്റ് ഹോം കേന്ദ്രമാക്കി മയക്കുമരുന്ന് വ്യാപാരം നടത്തിയത്. എക്‌സൈസ് സംഘമെത്തിയപ്പോഴേക്കും പ്രതികൾ കടന്നുകളഞ്ഞു. 56 ഗ്രാം എംഡിഎംഎ, വെയിംഗ് മെഷീൻ, മൂന്ന് ബണ്ടിൽ സിബ് ലോക്ക് കവർ, ഹാഷിഷ് ഓയിൽ അടങ്ങിയ ഗ്ലാസ്, പാക്ക് ചെയ്യാൻ ഉപയോഗിച്ച 111 പ്ലാസ്റ്റിക് ഡബ്ബകൾ എന്നിവയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

Advertisement