തൃക്കരിപ്പൂരിൽ ഗൃഹനാഥനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: തൃക്കരിപ്പൂരിൽ ഗൃഹനാഥനെ വീടിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെൽഡിംഗ് തൊഴിലാളിയായ വടക്കേക്കൊവ്വൽ എംവി ബാലകൃഷ്ണൻ(54) ആണ് മരിച്ചത്. ഇന്ന് രാവിലെ രക്തം വാർന്ന് മരിച്ച നിലയിൽ ഉദിനൂർ പരത്തിച്ചാലിലെ വീട്ടിൽ ബാലകൃഷ്ണനെ കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാത്രി 11 മണിയോടെ തലയ്ക്കടിയേറ്റ കാര്യം ബാലകൃഷ്ണൻ ഒരു സുഹൃത്തിനെ വിളിച്ചുപറഞ്ഞിരുന്നു. ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ ചന്തേര പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. തലയിലെ മുറിവിൽ നിന്നും മുറിയിലും പരിസരത്തും രക്തം പടർന്നിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement