സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മുന്നില്‍ കടുവയെക്കണ്ടാല്‍

Advertisement

വയനാട്. സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മുന്നില്‍ കടുവയെക്കണ്ടാല്‍ എന്തു ചെയ്യും.തിരുനെല്ലി ടെമ്പിൾ എംബ്ലോയ്സ് സൊസൈറ്റി ജീവനക്കാരൻ രഘുനാഥിനാണ് പെട്ടെന്ന് കടുവയെ കണ്ട് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായി അപകടം പറ്റിയത്. 
 
ജോലിക്ക് പോകുന്നതിനിടെ തിരുനെല്ലി കാളങ്കോട് വെച്ചായിരുന്നു സംഭവം.
റോഡ് മുറിച്ചുകടക്കുന്ന കടുവയ്ക്ക് മുന്നിൽ പെട്ടതോടെ  രഘുനാഥ് ഭയന്ന് വിറച്ചു. ഇതോടെ ,
വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമായി. വാഹനം നിർത്തുന്നതിനിടയിൽ മറിഞ്ഞ് വീണാണ് പരിക്ക്. എന്നാല്‍ കടുവ ഉപദ്രവിക്കാതെ പോവുകയും ചെയ്തു.

. representational image

Advertisement