നിപ നിയന്ത്രണങ്ങൾ ലംഘിച്ച് ബാലുശ്ശേരിയിൽ സെലക്ഷൻ ട്രയൽസ്,കേസായി

Advertisement

കോഴിക്കോട് . ശക്തമായ നിപ നിയന്ത്രണങ്ങൾ നിലനില്‍ക്കെ ഇതു ലംഘിച്ച് ബാലുശ്ശേരിയിൽ സെലക്ഷൻ ട്രയൽസ്. കിനാലൂരിലെ ഉഷ സ്കൂളിലാണ് ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ സെലക്ഷൻ ട്രയൽസ് നടത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി ട്രയൽസ് നിർത്തിവയ്പിച്ചു. സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു.

നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ 24 വരെ പൊതു പരിപാടികൾക്ക് വിലക്കുണ്ട്. ആളുകൾ കൂട്ടം കൂടുന്നത് കർശനമായി ഒഴിവാക്കണം എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. ഇത് ലംഘിച്ചാണ് ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ കിനാലൂരിലെ ഉഷ സ്കൂളിൽ സെലക്ഷൻ ട്രയൽസ് നടത്തിയത്. ഈ മാസം അവസാനം നടക്കുന്ന സംസ്ഥാന സ്കൂൾ മീറ്റിന്റെ മുന്നോടിയായാണ് ട്രയൽസ്. നൂറുകണക്കിന് കായികതാരങ്ങളും രക്ഷിതാക്കളും കോച്ചുകളും ഇവിടേക്ക് എത്തി. നാട്ടുകാർ ഇടപെട്ടതോടെ ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമായി.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി ട്രയൽസ് നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. സംഘാടകർക്കെതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.
അതേസമയം,കുട്ടികളുടെ അവസരം നഷ്ടപ്പെടാതിരിക്കാനാണ് ട്രയൽസ് നടത്തിയത് എന്നാണ് ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ വിശദീകരണം.

Advertisement