സർക്കാർ,എയിഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപക നിയമനത്തിൽ വിരമിച്ചവരെ നിയമിക്കാമെന്ന ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം . സർക്കാർ,എയിഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപക നിയമനത്തിൽ വിരമിച്ചവരെ നിയമിക്കാമെന്ന ഉത്തരവ് പിൻവലിച്ചു. എഴുപതു വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെയും പരിഗണിക്കാമെന്ന ഉത്തരവാണ് പിൻവലിച്ചത്. ഗസ്റ്റ്
അധ്യാപക നിയമനം, യോഗ്യത, തിരഞ്ഞെടുപ്പുരീതി എന്നിവയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട ഉത്തരവിലെ ഭാഗമാണ് പിൻവലിച്ചത്.

അക്കാദമിക വർഷം ആരംഭിക്കുന്നതിനു തൊട്ടുമുൻപുള്ള ഏപ്രിൽ. മെയ് മാസങ്ങളിൽ പത്രപരസ്യം നൽകി ഗസ്റ്റ് അധ്യാപകരുടെ നിയമനം നടത്തണം. മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റുകളിൽ ഗസ്റ്റ് അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്‌ത അപേക്ഷകരെ നിയമനത്തിന് പരിഗണിക്കും. നിയമിക്കപ്പെടുന്നവർക്ക് യുജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടാവണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.

Advertisement