സോളാര്‍ പരാതിക്കാരി എഴുതിയ ആദ്യകത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നു,സിപിഎം നേതാക്കളും കോണ്‍ഗ്രസിലെ ഒരുവിഭാഗവും കത്ത് ഉപയോഗപ്പെടുത്തി, ദല്ലാള്‍ നന്ദകുമാര്‍

Advertisement

കൊച്ചി. സോളാര്‍ പരാതിക്കാരി എഴുതിയ ആദ്യകത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. അവര്‍ എഴുതിയ ആദ്യ കത്തില്‍ 25 പേജുണ്ടായിരുന്നു. അത് ഒറിജനില്‍ കത്തായിരുന്നു എന്നാണ് തന്റെ വിശ്വാസമെന്നും വെണ്ണലയില്‍ അദ്ദേഹം വിളിച്ചുചേര്‍ത്തു പത്ര സമ്മേളനത്തില്‍ പറഞ്ഞു. സിപിഎം നേതാക്കളും കോണ്‍ഗ്രസിലെ ചിലനേതാക്കളും ഈ കത്ത് വിവാദമാക്കാന്‍ താല്‍പര്യമെടുത്തുവെന്നും നന്ദകുമാര്‍ പറഞ്ഞു

പരാതിക്കാരി എഴുതിയ കത്ത് ഏഷ്യനെറ്റിന് കൊടുത്തതിന് പിന്നില്‍ യാതൊരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല. അമ്പത് ലക്ഷം ഏഷ്യാനെറ്റിന് നല്‍കിയെന്നത് പച്ചക്കള്ളമാണ്. തനിക്ക് ഈ കത്ത് കൊണ്ടുവന്നു തന്നത് ശരണ്യ മനോജാണ്. ഈ കത്ത് താന്‍ വി എസ് അച്യുതാനന്ദനെയും, പിന്നീട് പിണറായി വിജയനെയും കാണിച്ചിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. കത്ത് വി എസ് മുഴുവനായി വായിച്ചിരുന്നു. പിണറായി വിജയനോട് ഈ കത്തിലെ വിശദാംശങ്ങള്‍ താന്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ രണ്ട്മുന്‍ ആഭ്യന്തരമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ആകണമെന്നുണ്ടായിരുന്നു. ഈ കത്ത് പുറത്തുവരണമെന്നും അവലരാഗ്രഹിച്ചു. ഇത് കലാപമാക്കാന്‍ വിഎസ് അച്യുചതാനന്ദന് കഴിയുമെന്നും അവര്‍ വിശ്വസിച്ചു.
തനിക്ക് പരാതിക്കാരിയുടെ കത്തുകള്‍ കൊണ്ടുവന്നു തന്നത് ശരണ്യ മനോജായിരുന്നു. ശരണ്യമനോജ് ഈ പരാതിക്കാരിയെ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.

2011-2016 കാലത്ത് തന്നെയും വി എസ് അച്യുതാനന്ദനെയും തന്നെയും രണ്ട് സി ബിഐ കേസുകളില്‍ അനാവിശ്യമായി പെടുത്തിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. രണ്ട് കേസുകളിലും തങ്ങളെ രണ്ട് പേരെയും കുറ്റി വിമുക്തരാക്കിയെന്നും നന്ദകുമാര്‍ പറഞ്ഞു.

തനിക്ക് പരാതിക്കാരിയുടെ കത്തുകള്‍ കൊണ്ടുവന്നു തന്നത് ശരണ്യ മനോജായിരുന്നു. ശരണ്യമനോജ് ഈ പരാതിക്കാരിയെ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.

2016 പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷം താന്‍ അദ്ദേഹത്തെ കണ്ടിട്ടില്ലന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. അതിന് മുമ്പ് മൂന്നോ നാലോ തവണ പിണറായിയെ കണ്ടത് എ കെ ജി സെന്ററിലെ അദ്ദേഹത്തെ ഫ്ളാറ്റില്‍ വച്ചാണെന്നും നന്ദകുമാര്‍ പറഞ്ഞു. കടക്ക്പുറത്തെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.

Advertisement