മഞ്ചേശ്വരത്ത് രാത്രികാല പരിശോധനക്കിടെ പൊലീസുകാർക്ക് മർദ്ദനമേറ്റു

കാസർഗോഡ്. മഞ്ചേശ്വരത്ത് രാത്രികാല പരിശോധനക്കിടെ പൊലീസുകാർക്ക് മർദ്ദനമേറ്റു.മഞ്ചേശ്വരം എസ് ഐ അനൂപ്, CPO കിഷോർ കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം.
രാത്രികാല പട്രോളിംഗിനിടെ ഉപ്പള ഹിദായത്ത് നഗറിൽ സംശയാസ്പ്ദമായ സാഹചര്യത്തിൽ കണ്ട അഞ്ചംഗ സംഘവുമായി പൊലീസ് വാക്കേറ്റത്തിൽ ഏർപ്പെട്ടു. തുടർന്ന് സംഘം പൊലീസുകാരെ മർദിക്കുകയായിരുന്നു.
സംഭവത്തിൽ കൈക്ക് പരുക്കേറ്റ എസ് ഐ അനൂപ് ചികിത്സ തേടി. ആക്രമി സംഘത്തെ തിരിച്ചറിഞ്ഞെന്നും ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു

Advertisement