അതിരപ്പിള്ളിയില്‍ കാട്ടാന വീടിനകത്തുകയറി നാശനഷ്ടമുണ്ടാക്കി

Advertisement

തൃശ്ശൂര്‍. അതിരപ്പിള്ളിയില്‍ കാട്ടാന വീട് ആക്രമിച്ചു. വാതില്‍ പൊളിച്ച് കാട്ടാന വീടിനകത്ത് കയറി വീട്ടുപകരണങ്ങളുള്‍പ്പടെ നശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ആയിരുന്നു ആക്രമണം.

പ്ലാന്റേഷൻ കോർപ്പറേഷനിലെ
അഭിലാഷ് പി രവീന്ദ്രൻ എന്ന തൊഴിലാളിയുടെ കോർട്ടേഴ്സിന്റെ വാതിൽ തകർത്താണ് കാട്ടാന അകത്തുകയറിയത്.ഒറ്റ തിരിഞ്ഞു നടക്കുന്ന കുട്ടി കൊമ്പനാണ് അക്രമം നടത്തിയത്. ഇന്ന് പുലര്‍ച്ച ഒരു മണിയോടെ ആയിരുന്നു ആന വീടിനകത്ത് കയറി നാശനഷ്ടം വരുത്തിയതെന്ന് അയൽവാസികൾ പറഞ്ഞു.ഓണം അവധിയെ തുടർന്ന് ഇടുക്കിയിലെ വീട്ടിൽ പോയിരിക്കുകയായിരുന്നുഅഭിലാഷും കുടുംബവും. ഇതിനാല്‍ അപകടം ഒഴിവായി. വീടിനകത്തെ വയറിങ്ങും വീട്ടുപകരണങ്ങളും ആന നശിപ്പിച്ചിട്ടുണ്ട്.
വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ അതിരപ്പിള്ളി റേഞ്ചിന് കീഴിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്.

.file picture

Advertisement