‘കുടമുല്ല പൂവിനെ വെല്ലും ഈ തുണി മൂല്ല പൂവ് ‘ !!

കുന്നത്തൂർ:ഓണക്കാലത്ത് തലയിൽ ചൂടാൻ കുട മുല്ല പൂവിനെ വെല്ലുന്ന തുണി മൂല്ല പൂവ് വിപണിയിൽ സുലഭം.ഓണമായതോടെ മൂല്ലപ്പൂവിന് ആവശ്യക്കാർ ഏറിയതും വില വർദ്ധിച്ചതുമാണ് തുണി മൂല്ല പൂവ് നാട്ടിൻപുറങ്ങളിലെ പൂക്കടകളിൽ പോലും ലഭ്യമാകാനുള്ള കാരണം.വെളള നിറത്തിലുള്ള കോട്ടൻ തുണി മുല്ലമൊട്ടു പോലെ വെട്ടിയെടുത്ത് ഇതൾ വിരിച്ച് ചരടിൽ കെട്ടിയാണ് തയ്യാറാക്കുന്നത്.കഴിഞ്ഞ ദിവസം മുല്ല പൂവിന്റെ വിപണി വില 1200 രൂപയായിരുന്നു.തുടർന്നുള്ള നാളുകളിൽ 3000 മുതൽ മുകളിലേക്ക് എത്താനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.ഇതിനാൽ ഒർജിനിൽ പൂവിനെ വെല്ലുന്ന തുണി മൂല്ല പൂവിന്റെ ഡിമാന്റും വർദ്ധിച്ചിരിക്കയാണ്.എറണാകുളത്തു നിന്നും കൊറിയർ വഴിയാണ് ഇത്തരം പൂവ് കൊല്ലം ജില്ലയിലേക്ക് എത്തുന്നത്.തലയിൽ ചൂടാനുള്ള ഒരു കൈത്തണ്ട പൂവിന് 50 രൂപയാണ് വില.ഇന്നലെ സ്കൂൾ – കോളേജ് തലങ്ങളിൽ നടന്ന ഓണാഘോഷത്തിൽ പങ്കെടുക്കാൻ കുട്ടികൾ കൂട്ടത്തോടെ എത്തിയാണ് തുണി മുല്ല പൂവ് വാങ്ങിയതെന്ന് കുന്നത്തൂർ നെടിയവിള അമ്പലം ജംഗ്ഷനിലെ പൂക്കട വ്യാപാരി പറഞ്ഞു.

Advertisement