വർണ്ണപ്പൊലിമ നിറച്ച് ബ്രൂക്കിൽ ഓണാഘോഷം

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ഓണാലോഷം വർണ്ണാഭമായി . കെ.ജി, വൺ ടു ഫോർ ,ഫൈവ് ടു പ്ലസ്‌ ടു എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നടന്ന ഓണാഘോഷങ്ങൾക്ക് അത്തച്ചമയ ഘോഷയാത്രയോടെയാണ് തുടക്കമായത്.പൂക്കളവും കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കലകളുടെ അവതരണവും കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. തുടർന്ന് നടന്ന വാശിയേറിയ കലാപരിപാടികളിൽ തിരുവാതിരയും ഓണപ്പാട്ടും, വഞ്ചിപ്പാട്ടും മഹാബലി മന്നനും നിറഞ്ഞാടി.ആഘോഷലഹരിയിൽ നിറഞ്ഞാടിയ സ്കൂൾ അങ്കണം മധുരപ്പാലടയുടെ മാധുര്യം നുണഞ്ഞുകൊണ്ടാണ് ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചത്.

Advertisement