ബൈക്കിൽ പോകവേ തലയിൽ അസഹ്യവേദന: പരിശോധനയിൽ ഹെൽമറ്റിൽ പാമ്പ്, അദ്ഭുത രക്ഷപ്പെടൽ

കോഴിക്കോട്: ഹെൽമറ്റിൽ കയറിയ പാമ്പിന്റെ കടിയേറ്റ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിനാണു പാമ്പിന്റെ കടിയേറ്റത്.

ഇക്കഴിഞ്ഞ ശനിയാഴ്ച ബൈക്കിൽ സഞ്ചരിക്കവേ തലയിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നു ഹെൽമറ്റ് പരിശോധിക്കവേയാണു പാമ്പിനെ കണ്ടെത്തിയത്.

വെള്ളിക്കെട്ടൻ പാമ്പാണ് ഹെൽമറ്റിൽ കയറിക്കൂടിയത്. ഉടൻ തന്നെ നാട്ടുകാർ രാഹുലിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ രാഹുൽ 24 മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

Advertisement