സഖറിയാ മാര്‍ അന്തോണിയോസ് കാലം ചെയ്തു

കോട്ടയം. കൊല്ലം ഓര്‍ത്തഡോക്‌സ് സഭാ മുന്‍ ഭദ്രാസനാധിപനും സീനിയര്‍ മെത്രാപൊലീത്തയുമായ സഖറിയാ മാര്‍ അന്തോണിയോസ് കാലം ചെയ്തു. മല്ലപ്പള്ളി അന്തോണിയോസ് ദയറായില്‍ വിശ്രമ ജീവിതത്തിലായിരുന്നു. കല്ലിശേരിയിലെ ആശുപത്രിയില്‍ അല്‍പം മുമ്പായിരുന്നു അന്ത്യം.

അജപാലന ജീവിതത്തിലെ ലാളിത്യം നിറഞ്ഞ മാതൃകയാണ്. വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടില്ല. പാസ്പോർട്ട് ഇല്ല. നാട്ടിലോ മറുനാട്ടിലോ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയിട്ടില്ല. അത്യാവശ്യത്തിനു മാത്രം യാത്രകൾ, ഉപയോഗിക്കുന്നത് സാധാരണ വാഹനം. മേൽപട്ടം സ്വീകരിച്ചു കൂടുതൽ ഉയരങ്ങളിലേക്കു പോകാൻ കഴിയുമായിരുന്നെങ്കിലും അതൊന്നും വേണ്ടെന്നുവച്ചു വിശ്രമജീവിതത്തിന്റെ ശാന്തതയിലേക്കു മടങ്ങി.

പുനലൂർ വാളക്കോട് സെന്റ് ജോർജ് ഇടവകയിലെ ആറ്റുമാലിൽ വരമ്പത്ത് ഡബ്ല്യു.സി. ഏബ്രഹാമിന്റെയും മറിയാമ്മ ഏബ്രഹാമിന്റെയും 6 മക്കളിൽ മൂത്ത മകനായ ഡബ്ല്യു.എ ചെറിയാൻ ആണ് സഖറിയാസ് മാർ അന്തോണിയോസ് ആയി മാറിയത്. 1946 ജൂലൈ 19 നു ജനനം.

കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കോട്ടയം പഴയ സെമിനാരിയിൽ ദൈവശാസ്ത്ര പഠനം. 1974 ഫെബ്രുവരി 2നു പൗരോഹിത്യം സ്വീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൊല്ലം ഭദ്രാസനാധിപൻ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യനായി പ്രവർത്തിച്ചു. 1991 ഏപ്രിൽ 30നു എപ്പിസ്കോപ്പ പദവിയിലേക്ക്

കൃഷിയെയും ചെടികളെയും മരങ്ങളെയും സ്നേഹിക്കുന്ന സന്യസ്ഥനായിരുന്നു സഖറിയാസ് മാർ അന്തോണിയോസ് .

Advertisement