കെ എസ് എഫ് ഇയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

കോഴിക്കോട്.വ്യാജ രേഖകള്‍ ചമച്ച് കെ എസ് എഫ് ഇയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം പയ്യനാട് സ്വദേശി അനീഷ് റാഷിദ് ആണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. കെ എസ് എഫ് ഇയുടെ രണ്ട് ബ്രാഞ്ചുകളില്‍ നിന്നായി 7 കോടി രൂപയാണ് വ്യാജ രേഖകള്‍ നിര്‍മിച്ച് തട്ടിയെടുത്തത്.

ഒരു വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്. കര്‍ണാടകയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് അനീഷ് റാഷിദ് പിടിയിലായത്.

Advertisement