പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അഷ്‌റഫിന്റെ റിസോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

കൊച്ചി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അഷ്‌റഫിന്റെ റിസോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇടുക്കി മാങ്കുളത്ത് ‘മൂന്നാർ വില്ല വിസ്ത’എന്ന റിസോർട്ടാണ് കണ്ടുകെട്ടിയത്. 2.53 കോടിയുടെ വസ്തുവാണ് കണ്ടുകെട്ടിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചു.
നാല് വില്ലകളും 6.75 ഏക്കർ ഭൂമിയുമാണ് കണ്ടുകെട്ടിയത് .പദ്ധതി കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് ഇഡി കണ്ടെത്തിയിരുന്നു.
അടുത്തിടെ എൻഐഎ പോപ്പുലര്‍ഫ്രണ്ടിന്‍റെ ഏറ്റവും വലിയ ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീൻവാലി കണ്ടുകെട്ടിയത്. മഞ്ചേരിയിൽ പത്ത് ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമായ ഈ കെട്ടിടം ആദ്യം പിഎഫ്ഐയിൽ ലയിച്ച നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ കേഡറുകൾ ഉപയോഗിച്ചിരുന്നതാണ്.

Advertisement