എൻ എസ്സ്എസ്സ് നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി

Advertisement

കരുനാഗപ്പള്ളി. വൊക്കേഷണൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം നേതൃത്വ പരിശീലന ക്യാമ്പ് ‘സുദീപ്‌തം’ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്സ്.എസ്സിൽ തുടക്കമായി. കൊല്ലം ജില്ലയിലെ വിവിധ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട നൂറോളം വോളന്റിയർമാർ ക്യാമ്പിൽ പങ്കെടുക്കുന്നു.

ക്യാമ്പിന്റെ ഭാഗമായി നൈപുണി പരിശീലനം, നാടക പരിശീലനം, യോഗ, ഭവന സന്ദർശനം, വയോജന കേന്ദ്ര സന്ദർശനം, പുസ്തക സമാഹരണം എന്നിവ സംഘടിപ്പിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം സി.ആർ. മഹേഷ്‌ എം.എൽ.എ , നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ്‌ കാട്ടൂർ ബഷീർ അധ്യക്ഷനായി. പ്രിൻസിപ്പാൾ ഷിബു എം.എസ്. സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ മായാ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. എൻ.എസ്സ്.എസ്സ്. കൊല്ലം ജില്ലാ കോ-ഓർഡിനേറ്റർ പി.എ. സജിമോൻ, ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലി, സ്റ്റാഫ്‌ സെക്രട്ടറി രമ്യ രവീന്ദ്രൻ, ക്ലസ്റ്റർ കോ – ഓർഡിനേറ്റർമാരായ തോമസ് ചാക്കോ, പ്രേമംരാജ്.എ.ആർ.,സുനിൽ. ജെ, സജീവ്.ബി, സുരേഷ് കുമാർ, ജെയ്സൺ ജി. ജേക്കബ്, പ്രീത.സി, സതീഷ് കുമാർ, ഷാലികുമാർ, എന്നിവർ സംസാരിച്ചു.

Advertisement