ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വ്യോമ നിരോധന മേഖലയാക്കണമെന്ന് പോലീസിന്റെ ശുപാർശ

Advertisement

തിരുവനന്തപുരം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം വ്യോമ നിരോധന മേഖലയാക്കണമെന്ന് പോലീസിന്റെ ശുപാർശ.തിരുവനന്തപുരം
സിറ്റി പൊലീസാണ് സംസ്ഥാന പോലീസ് മേധാവിക്കു ശുപാർശ നൽകിയത്.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിനു മുകളിലൂടെ
ഹെലികോപ്റ്റർ പറന്നത് സുരക്ഷ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് പോലീസിന്റെ നീക്കം.

കഴിഞ്ഞ 28നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഒരു തവണ ഹെലികോപ്റ്റർ പറന്നത്.സ്വകാര്യ ഏവിയേഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു
ഹെലികോപ്റ്റർ.തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് വിലയിരുത്തൽ.തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഹെലികോപ്റ്ററിന്റെ സഞ്ചാരം.ഇക്കാര്യം പോലീസും പരിശോധിച്ചു.
എടിസി നിർദ്ദേശ പ്രകാരം ഓർബിറ്റ് ചെയ്തപ്പോൾ ക്ഷേത്രത്തിന് സമീപത്തു കൂടി ഹെലികോപ്റ്റർ
പറന്നിരുന്നു.വിമാനത്താവളത്തിൽ
നിന്നു ലാൻഡിംഗ് സൗകര്യം അറിയിച്ചപ്പോൾ ഹെലികോപ്റ്റർ അവിടേക്കു തിരിക്കുകയും ചെയ്തു.രണ്ടു പൈലറ്റുമാർ അല്ലാതെ മറ്റു യാത്രക്കാർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നില്ല.മാത്രവുമല്ല
നിലവിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറക്കുന്നതിനു വിലക്കുമില്ല.എന്നാൽ ഡ്രോണുകൾക്ക് വിലക്കുണ്ട്.
സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടി ക്ഷേത്ര ട്രസ്റ്റ് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകിയതിന് പിന്നാലെയാണ് വ്യോമ നിയന്ത്രണ മേഖലയാക്കണമെന്ന തിരുവനന്തപുരം സിറ്റി പോലീസിന്റെ ശുപാർശ.ശുപാർശയിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടത്.

Advertisement