മകളുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ പി എഫ് ഐ മുൻ ചെയർമാൻ ഒഎംഎ സലാമിന് പരോൾ

‘കോഴിക്കോട്:
പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒഎംഎ സലാമിന് പരോൾ. വാഹനാപകടത്തിൽ മരിച്ച മകൾ ഫാത്തിമ തസ്‌കിയയുടെ ഖബറക്ക ചടങ്ങിൽ പങ്കെടുക്കാനാണ് പരോൾ അനുവദിച്ചത്.

കൽപ്പറ്റിയിലുണ്ടായ വാഹനാപകടത്തിലാണ് എംബിബിഎസ് വിദ്യാർഥിനിയായ ഫാത്തിമ മരിച്ചത്. മെഡിക്കൽ ഹെൽത്ത് ക്ലബ് യോഗത്തിന് ശേഷം തിരിച്ചുവരവെ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മിയക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളാണ്‌

Advertisement