അമൃതാനന്ദമയീ മഠം സന്ദർശിക്കാനെത്തിയ അമേരിക്കൻ വനിത പീഡിപ്പിക്കപ്പെട്ടത് അതിക്രൂരമായി

കരുനാ​ഗപ്പള്ളി: അമൃതാനന്ദ മയീ മഠം സന്ദർശിക്കാനെത്തിയ 44 വയസുള്ള അമേരിക്കൻ വനിത അതി ക്രൂരമായാണ് പീഡിപ്പിക്കപ്പെട്ടതെന്ന് റിപ്പോർട്ട്, കടൽ സൗന്ദര്യം ആസ്വദിക്കുന്നതിനിടെ യുവാക്കൾ ഇവരെ മദ്യം നൽകി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു,

വിദേശ വനിതയെ പീഡിപ്പിച്ച യുവാക്കളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ചെറി അഴീക്കൽ സ്വദ്ദേശികളായ നിഖിൽ, ‘ജയൻ എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 31-ാം തീയതി രാവിലെ പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. ആശ്രമത്തിന് സമീപത്തെ ബീച്ചിൽ ഇരിക്കുമ്പോൾ സൗഹൃദം നടിച്ചെത്തിയ നിഖിലും ജയനും യുവതിക്ക് സിഗററ്റ് നൽകാൻ ശ്രമിച്ചെങ്കിലും അത് നിരസിക്കുകയായിരുന്നു. തുടർന്ന് മദ്യം നൽകി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു.

ഇരുവരും ഒരെസമയം വനിതക്ക് മേൽ ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് പോലീസ് പറയുന്നത്. മദ്യലഹരിയിൽ ക്രൂരമായ പീഢനത്തിലും അവശയായ വനിതയെ ഇരുചക്രവാഹനത്തിൻ്റെ മദ്ധ്യത്തിരുത്തി കൊണ്ടുവന്നതു പോലെ തിരികെ മണിക്കൂറുകൾ കഴിഞ്ഞ് ആശ്രമ പരിസരത്ത് ഇറക്കിവിടുകയായിരുന്നു. രഹസ്വഭാഗങ്ങളിൽ മാരകമായി ക്ഷതമേറ്റ ഇവർ ആശ്രമത്തിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അമേരിക്കൻ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പ്രതികളിൽ ഒരാളായ ജയൻ്റെ അച്ഛൻ്റെ ഉടമസ്ഥതയിലുള്ള സമീപ പ്രദേശത്തെ വീട്ടിൽ വെച്ചായിരുന്നു പീഡനം.

അമൃതാനന്ദമയി മഠം ആശ്രമത്തിൽ കഴിഞ്ഞ 22-ാം തീയതി ആശ്രമ സന്ദർശനത്തിനെത്തിയതായിരുന്നു വിദേശ വനിത.പ്രതികൾ ഇരുവരും ലഹരിക്കടിമയും നിരവധി കേസിൽ പ്രതികളുമാണ്. പോലീസ് കമ്മീഷണർ മെറിൻ ജോസഫിൻ്റെ മേൽനോട്ടത്തിൽ Acp – പ്രദീപ് കുമാർ VS – സി.ഐ.ടബിജു എന്നിവരാണ് കേസ് അന്വേഷിച്ചത്.

Advertisement