അയല്‍വഴക്ക്, പത്തൊൻപതുകാരൻ കുത്തേറ്റ് മരിച്ചു

എറണാകുളം. ഉദയംപേരൂരിൽ പത്തൊൻപതുകാരൻ കുത്തേറ്റ് മരിച്ചു. തെക്കൻ പറവൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ അയൽവാസി സന്തോഷ്‌ കത്തി വീശുകയായിരുന്നു. സന്തോഷ്‌നെ പോലിസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖ

പെടുത്തിയ ശേഷം സന്തോഷിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന വിഷ്ണുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisement