റോസ്ഗാർ മേളകളില്‍ വന്നത് സ്വാഭാവിക ഒഴിവുകള്‍, പുതിയ ഒരു തൊഴിലവസരം പോലും സൃഷ്ടിച്ചിട്ടില്ല എന്ന് കേന്ദ്ര സർക്കാർ

ന്യൂഡെല്‍ഹി.റോസ്ഗാർമേളകൾ ക്കായി പുതിയ ഒരു തൊഴിലവസരം പോലും സൃഷ്ടിച്ചിട്ടില്ല എന്ന് കേന്ദ്ര സർക്കാർ. സ്വാഭാവിക ഒഴിവുകൾ മാത്രമാണ്റോ സ്ഗാർ മേളകൾ വഴി നികത്തിയത് എന്നും കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യസഭയിൽ പ്രധാന മന്ത്രിയോടുള്ള ചോദ്യത്തിന് മറുപടി ആയാണ് സർക്കാർ ഇക്കാര്യം രേഖമൂലം അറിയിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതിയായ റോസ്ഗാർ മേള പദ്ധതിക്കായി ഒരു പുതിയ തൊഴിൽ അവസരം പോലും സൃഷ്ടിച്ചിട്ടില്ല എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.

മന്ത്രാലയങ്ങൾക്ക് കീഴിലും, വിദ്യാഭ്യാസ- ആരോഗ്യ- ബാങ്കിംഗ് അടക്കമുള്ള
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും കീഴിലുള്ള സ്വാഭാവിക ഒഴിവുകൾ മാത്രമായണ്റോസ്ഗാർ മേളകൾ വഴി ഇത് വരെ നികത്തിയത് എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഇതിനായി റിക്രൂട്ട്മെൻ്റുകൾ നടത്തിയത് UPSC, SSC, റെയിൽവേ റിക്രൂട്ട്മെന്റ്ബോർഡ്‌ തുടങ്ങിയ റിക്രൂട്ടിംഗ് ഏജൻസികൾ ആണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
രാജ്യസഭയിൽ പ്രധാനമന്ത്രി യോട് എ എ റഹിം എം പി ഉന്നയിച്ച ചോദ്യത്തിന് പ്രധാന മന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് നൽകിയ മറുപടിയിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ,ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണ് ഇതെന്ന് എ എ റഹിം എം പി ആരോപിച്ചു.

സ്വാഭാവികമായി ലഭിക്കേണ്ട നിയമന ഉത്തരവുകൾ ക്കായി മേള നടത്തി ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ പ്രചരണത്തിനായി ചെലവഴിക്കുകയാണെന്നും എ എ റഹിം ആരോപിച്ചു.

Advertisement