ആര്‍സിസി യിലെ ഇൻസിനറേറ്റർ  തകർന്നു വീണു,ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം. റീജിയണല്‍ കാന്‍സര്‍ സെന്‍ററിലെ ഇൻസിനറേറ്റർ  തകർന്നു വീണു.ഇന്ന് വൈകുന്നേരമാണ് സംഭവം.ആളപായമില്ല.ഇൻസിനറേറ്റർ തകർന്ന് വീണ് പാർക്ക് ചെയ്തിരുന്ന കാറിന് കേടുപാടുകളണ്ടായി.വലിയ അപകടം ഒഴിവാഴയത് തലനാരിഴയ്ക്ക്. ആൾത്തിരക്കുള്ള സമയമായിരുന്നെങ്കിൽ വലിയ അപകടത്തിലേക്ക് നയിച്ചേനെ.

ആര്‍സിസി ക്ക് പിന്നിൽ സ്ഥാപിച്ചിരുന്ന ഇൻസിനറേറ്റർ അപകടവസ്ഥയിലാണെന്ന് വിവരം നാട്ടുകാരും ജീവനക്കാരും അധികൃതരെ അറിയിച്ചിരുന്നിട്ടും കാര്യമാക്കിയിരുന്നില്ലെന്ന് പരാതി ഉയർന്നു. കാറ്റിൽ ആങ്ക്ളർ വളഞ്ഞതാണ് അപകടകാരണമെന്ന് ആര്‍സിസി എൻജിനിയറിംഗ് വിഭാഗം വ്യക്തമാക്കി.6 മാസമായി ഇൻസിനേറ്റർ പ്രവർത്തനരഹിതമാണെന്നും പുതിയ ഇൻസിനേറ്റർ സ്ഥാപിക്കുന്നതിനായി കരാർ ക്ഷണിച്ചിട്ടുണ്ടെന്നും ആര്‍സിസി എൻജിനിയറിംഗ് വിഭാഗം അറിയിച്ചു.

Advertisement