സഭാ ടിവി ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം. സഭാ ടിവി ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി നിയമസഭാ സെക്രട്ടറിയേറ്റ്. സഭാ നടപടികളുടെ ചെറിയൊരുഭാഗം മാത്രം അടർത്തിയെടുത്ത് ഉപയോഗിക്കരുത്.
സഭാ ടിവിയുടെ ലോഗോയും വാട്ടർമാർക്കും വ്യക്തമാകുന്ന വിധത്തിൽ വിഡിയോകൾ അപ്‍ലോഡ് ചെയ്യണം.

നിയമസഭയെയോ, ജനപ്രതിനിധികളെയോ അവഹേളിക്കുന്ന രൂപത്തിൽ വീഡിയോ ഉപയോഗിക്കരുത്. തെറ്റിദ്ധരിപ്പിക്കുന്ന ടൈറ്റിലുകൾ നൽകരുത്. സാമൂഹ്യമാധ്യമങ്ങളിൽ അപ്‍ലോഡ് ചെയ്യുമ്പോൾ വീഡിയോകൾക്ക് ചുവടെ കടപ്പാടും സഭാ ടിവിയുടെ ലിങ്കും നൽകണം എന്നിവയാണ് നിർദേശങ്ങൾ. വീഡിയോ കണ്ടൻറുകൾ മോണിറ്റൈസ് ചെയ്യാൻ പാടില്ലെന്നും നിയമസഭാ സെക്രട്ടറിയേറ്റിൻറെ മാർഗനിർദേശങ്ങളിൽ പറയുന്നു.

Advertisement