നിയമസഭ വെബ്സൈറ്റിൽ നിന്ന്  ചോദ്യം പിൻവലിച്ച് സിപിഎം എംഎൽഎ,വിവാദം

തിരുവനന്തപുരം. നിയമസഭ വെബ്സൈറ്റിൽ നിന്ന്  ചോദ്യം പിൻവലിച്ച സിപിഎം എംഎൽഎ എച്ച് സലാമിൻ്റെ നടപടി വിവാദത്തിൽ. സഹകരണ വകുപ്പ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ  സ്ഥാപനങ്ങളും രാഷ്ട്രീയ ബന്ധവും  സംബന്ധിച്ച  ചോദ്യമാണ് എംഎൽഎക്ക് തന്നെ കുരുക്കായത്. നന്ദി പ്രമേയ ചർച്ചയുടെ രണ്ടാം ദിനമായ എന്നും ഗവർണർക്കെതിരെ വിമർശനങ്ങൾ ഉയർന്നു

സഹകരണ വകുപ്പ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സംഘങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ബന്ധവും  സംബന്ധിച്ചായിരുന്നു എച്ച്. സലാമിന്റെ ചോദ്യം. ഭരണകക്ഷി എംഎൽഎ ചോദ്യം പിൻവലിച്ചത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടന്നാണെന്നാണ് ആക്ഷേപം.  അതേസമയം വയനാട് കടുവാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടന്ന് വനമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭ അറിയിച്ചു. അക്രമകാരികളായ വന്യജീവികളുടെ എണ്ണം വർദ്ധിച്ചെന്നും ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി

ഹജ്ജ് വിമാനയാത്ര കൂലി വർദ്ധനവിൽ വ്യോമയാന മന്ത്രിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിക്കും കത്ത് നൽകിയെന്ന് മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കി.

നന്ദി പ്രമേയ ചർച്ചയുടെ രണ്ടാം ദിവസമായി ഇന്നും ഗവർണർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സഭയിൽ ഉയർന്നത്. ഗവർണർക്ക് ഒപ്പം നിൽക്കുന്നവർ കേരളത്തിൻറെ ദുരന്തമാണെന്ന് മുൻമന്ത്രി എസി മൊയ്തീനും ഗവർണർ മുഖ്യമന്ത്രിയും ഒരേ നാണയത്തിന്റെ വശങ്ങൾ ആണെന്ന് എം വിൻസെന്റ് എംഎൽഎയും പറഞ്ഞു

Advertisement