മാവേലിക്കരയിൽ ഇളയ സഹോദരനെ കുത്തി പരുക്കേൽപ്പിച്ച ശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചു

മാവേലിക്കര: സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഇളയ സഹോദരനെ കുത്തി പരുക്കേൽപ്പിച്ച ജ്യേഷ്ഠൻ തൂങ്ങിമരിച്ചു. മാവേലിക്കരയിൽ ഇന്ന് വൈകിട്ട് ഏഴരയോടെയാണു സംഭവം. മാവേലിക്കര കല്ലുമല പുതുച്ചിറ ചിത്രേഷ് (42) ആണ് തൂങ്ങിമരിച്ചത്. ജീവിതം അവസാനിപ്പിക്കുന്നു എന്ന വാട്സാപ് സ്റ്റാറ്റസ് ഇട്ടശേഷമായിരുന്നു ആത്മഹത്യ. കുത്തേറ്റ സഹോദരൻ വിനേഷിനെ (38) പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
പോലീസ് അന്വേഷണം തുടങ്ങി.

Advertisement