മുൻ എം.എൽ.എ യും സി പി എം മുൻ നേതാവുമായ ജോർജ് എം തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ

Advertisement

കോഴിക്കോട്: സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ അച്ചടക്ക ലംഘനങ്ങളുടെ പേരിൽ സി.പി.എം സസ്‌പെൻഡ് ചെയ്ത മുൻ എം.എൽ.എ ജോർജ് എം തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തി.

അതേസമയം പാർട്ടി സസ്‌പെൻഡ് ചെയ്ത വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ജോർജ് എം തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ദീർഘകാലം ക്വോറി ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരിയായിരുന്ന ജോർജ് എം തോമസിന്റെ സാമ്പത്തിക ക്രമക്കേടുകളും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവും ഇ.ഡി അന്വേഷിക്കണമെന്ന് മുക്കം മേഖല പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

മലയോര മേഖലയിൽ അനധികൃത ക്വോറി ക്രഷർ യൂണിറ്റുകൾ തുടങ്ങാൻ ഒത്താശ ചെയ്തു എന്ന് സ്വന്തം പാർട്ടി തന്നെ കണ്ടെത്തിയ സാഹചര്യത്തിൽ മുൻ എം.എൽ.എയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.

Advertisement