ആശുപത്രിയിലേക്ക് പോകവേ യുവതി ആംബുലൻസിൽ പ്രസവിച്ചു

തിരുനെല്ലി: വയനാട് തിരുനെല്ലിയിൽ യുവതി ആംബുലൻസിൽ പ്രസവിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ഇന്നു രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ പ്രസവിച്ചത്.

രാവിലെ 9.30തോടെ പ്രസവ വേദനയെ ആരംഭിച്ചതിനെ തുടർന്ന് ബീനയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ അപ്പപ്പാറ എഫ്എച്ച്സിയിലെ 108 ആംബുലൻസും ആരോഗ്യ പ്രവർത്തകരും പോയി. തിരിച്ചുവരും വഴിയായിരുന്നു യുവതി ആംബുലൻസിൽ പ്രസവിച്ചത്.

ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സ് ബെറിൻ വാഹനത്തിൽവച്ചു തന്നെ അടിയന്തര ശുശ്രൂഷ നൽകിയശേഷം കെട്ടടുത്ത അപ്പപ്പാറ പബ്ലിക് ഹെൽത്ത് സെന്ററിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. നിലവിൽ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളില്ല. ബീനയുടെ മൂന്നാമത്തെ പ്രസവമാണിത്.

Advertisement