ചങ്ങനാശ്ശേരി, മാവേലിക്കര, മൺട്രോതുരുത്തു റെയിൽവേ സ്റ്റേഷനിൽ ശനി മുതല്‍ ട്രയിനുകള്‍ക്ക് സ്റ്റോപ്പ്

കൊല്ലം. ചങ്ങനാശ്ശേരി, മാവേലിക്കര, മൺട്രോതുരുത്തു റെയിൽവേ സ്റ്റേഷനിൽ ജൂലൈ 8 തീയതി മുതൽ റെയിൽവേ ബോർഡ്‌ അനുമതി നൽകിയ ട്രെയിനുകൾക്കു സ്റ്റോപ്പ്‌ നിലവിൽ വരും എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു ഇത് സംബന്ധിച്ച റെയിൽവേ ബോർഡ്‌ നോട്ടീഫിക്കേഷൻ പുറപ്പെടുവിക്കുകയും സതേൺ റെയിൽവേക്കും തിരുവനന്തപുരം ഡിവിഷണൽ മാനേജർക്കും നോട്ടീഫിക്കേഷന്റെ വിശദാംശങ്ങൾ നൽകിയതായും എം പി അറിയിച്ചു
ചങ്ങനാശേരിയിൽ ട്രെയിൻ നമ്പർ 16344 മധുര തിരുവനന്തപുരം അമൃത എക്സ്പ്രസ്സിനും,16350 നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്സ്പ്രെസ്സിനുമാണ് സ്റ്റോപ്പ്‌ പുനസ്ഥാപിച്ചത്

മാവേലിക്കരയിൽ 16344മധുര തിരുവനന്തപുരം അമൃത എക്സ്പ്രസ്സിനും ട്രെയിൻ നമ്പർ 16333 വേരാവൽ തിരുവനന്തപുരം എക്സ്പ്രസ്സിനുമാണ് സ്റ്റോപ്പ്‌ പുനസ്ഥാപിച്ചത്

മൺട്രോതുരുത്തിൽ ട്രെയിൻ നമ്പർ 16366 നാഗർകോവിൽ കോട്ടയം എക്സ്പ്രസ്സിനുമാണ് പുതിയതായി സ്റ്റോപ്പ്‌ അനുവദിച്ചത്

file:///D:/Download/CGY%20MVLK%20MOQ%20STOPPAGE%20NOTIFICATION%20%20(1).pdf

കോവിഡിന് മുൻപ് ഈ ട്രെയിനുകൾക്ക് ഇരു ഭാഗത്തേക്ക്‌ സ്റ്റോപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും കോവിഡിനുശേഷം ട്രെയിൻ സർവീസ് പുനരാരംഭിച്ചപ്പോൾ ഒരു വശത്തേക്ക് മാത്രം സ്റ്റോപ്പുകൾ അനുവദിക്കുകയും മറു വശത്തേക്കുള്ള സ്റ്റോപ്പുകൾ ലഭിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ ബോർഡ്‌ തീരുമാനം തിരുത്തിയത് എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു

കോവിഡിന് മുൻപു ഈ ട്രെയിനുകൾ നിർത്തിയിരുന്ന അതെ സമയത്തു തന്നെയാണ് പുനസ്ഥാപിക്കപ്പെട്ട ട്രെയിനുകളുടെ സ്റ്റോപ്പുകളുടെ സമയം അനുവദിച്ചതേന്നും എം പി പറഞ്ഞു

Advertisement