മഴ:മരവും തെങ്ങും പിഴുത് വീണ് ശൂരനാട് വടക്ക് രണ്ട് വീടുകൾ തകർന്നു

Advertisement

ശാസ്താംകോട്ട :ശക്തമായ മഴയിൽ മരവും തെങ്ങും പിഴുത് വീണ് ശൂരനാട് വടക്ക് പഞ്ചായത്തിൽ രണ്ട് വീടുകൾ തകർന്നു.ശൂരനാട് വടക്ക് പെരുംകുളം സജാദ് ഭവനിൽ ഫസീല,പെരുംകുളം നത്താണിവിളയിൽ സീനത്ത് എന്നിവരുടെ വീടുകളാണ് തകർന്നത്.ആഞ്ഞിലി മരം പിഴുത് വീണാണ് സീനത്തിന്റെ വീട് തകർന്നത്.ഫസീലയുടെ വീടിന് മുകളിലേക്ക് തെങ്ങ് പിഴുത് വീഴുകയായിരുന്നു.വീടിന്റെ കോൺക്രീറ്റും ഭിത്തികളും തകർന്നിട്ടുണ്ട്.

Advertisement