കൊച്ചി നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി

Advertisement

കൊച്ചി:
കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജംഗ്ഷന് സമീപത്താണ് കൊലപാതകം നടന്നത്. തമിഴ്‌നാട് സ്വദേശി സാബുവാണ് കൊല്ലപ്പെട്ടത്. പ്രതിയായ റോബിൻ എറണാകുളം ടൗൺ നോർത്ത് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾ മട്ടാഞ്ചേരി സ്വദേശിയാണ്

പ്രതിയെ എറണാകുളം സെൻട്രൽ പോലീസിന് കൈമാറിയിട്ടുണ്ട്. ഭിക്ഷ യാചിക്കുന്നവർ തമ്മിലുള്ള സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
 

Advertisement