കഞ്ചാവ് മാഫിയ ഗൃഹനാഥന്റെ ചെവി വെട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ

പാറശാല. കഞ്ചാവ് മാഫിയ ഗൃഹനാഥന്റെ ചെവി വെട്ടിയെടുത്ത കേസിൽ സംഘത്തിലെ രണ്ടു പേർ പിടിയിൽ.ആലമ്പാറ സ്വദേശികളായ അനീഷ്,അബിൻ എന്നിവരെയാണ് എറണാകുളത്തു നിന്ന് പിടികൂടിയത്.സംഘ തലവൻ മിഥുനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് പാറശാല പരശുവയ്ക്കൽ സ്വദേശി അജിയെ ലഹരി മാഫിയ സംഘം വീട് കയറി ആക്രമിച്ചത്.
അജിയുടെ ചെവിക്കു വെട്ടുകയും ഭാര്യയെയും മകളെയും ആക്രമിക്കുകയും ചെയ്തു.
അജിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ
കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതായിരുന്നു പ്രകോപന കാരണം.
സംഘ തലവനും കേസിലെ ഒന്നാം പ്രതിയുമായ മിഥുനെ നേരത്തെ പോലീസ് പിടികൂടി.മറ്റു രണ്ടു പ്രതികളായ
അനീഷും,അബിനും ബാംഗ്ലൂരിൽ ഒളിവിലായിരുന്നു.ഇന്നലെ അബിന്റെ പെൺസുഹൃത്തിനെ കാണാനായി എറണാകുളത്ത് എത്തിയപ്പോഴാണ് പാറശാല പോലീസ് ഇവരെ പിടികൂടിയത്.
പ്രദേശത്തെ സജീവ ലഹരി മാഫിയ സംഘമാണ് ഇവരെന്നു പോലീസ് അറിയിച്ചു.

Advertisement