പരിസ്ഥിതിവാദികൾ പദ്ധതികൾ മുടക്കിയിരുന്നില്ലെങ്കില്‍ ഒരുരൂപയ്ക്ക് വൈദ്യുതി നല്‍കാനാവും, മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം.പരിസ്ഥിതിവാദികൾ പദ്ധതികൾ മുടക്കുന്നുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. എല്ലാ ജലവൈദ്യുത പദ്ധതികളും നടപ്പാക്കാനായാൽ ഒരു രൂപയ്ക്ക് വൈദ്യുതി നൽകാനാകും. വൈദ്യുത ഉത്പാദനത്തിന് സംസ്ഥാനത്ത് ധാരാളം സാധ്യതകളുണ്ടായിട്ടും പ്രയോജനപ്പെടുത്താനാവുന്നില്ല.

ജലവൈദ്യുത പദ്ധതി തുടങ്ങാൻ ആലോചിച്ചാൽ പരിസ്ഥിതി വാദികൾ തടസ്സപ്പെടുത്തും. നിരവധി ഡാം പദ്ധതി നിർദ്ദേശങ്ങൾ പരിസ്ഥിതിവാദികൾ തകർത്തു. കാക്കയുടെ സഞ്ചാര പാത മുടങ്ങുമെന്നയിരിക്കും അത്തരക്കാരുടെ വാദം. എന്നാൽ ഇത്തരക്കാർക്ക് പെട്രോൾ, ഡീസൽ കാറുകളും എസിയുമൊക്കെ വേണമെന്നും മന്ത്രി പരിഹസിച്ചു.

Advertisement