കല്ലട ആറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധയുടെമൃതദേഹം തിരിച്ചറിഞ്ഞു

കുന്നത്തൂര്‍ : കുന്നത്തൂര്‍ പാലത്തിനു സമീപം കല്ലട ആറ്റില്‍ കാണപ്പെട്ട വൃദ്ധയുടെ മൃതദേഹം തിരിച്ചറിഞ്ഞു.പോരുവഴി
നടുവിലെമുറി അമ്പാടിയിൽ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (68) ആണ് മരിച്ചത്.

ബന്ധുവീട്ടൽ പോകുന്നതായി പറഞ്ഞ് വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കുന്നത്തൂര്‍ പാലത്തിനു സമീപം കാണപ്പെട്ടത്.കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് അറിയുന്നത്.അജ്ഞാത മൃതദേഹമെന്ന നിലയിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.


പാലത്തിനോട് ചേർന്നുള്ള കടവിൽ നിന്നും ചാടിയതാകാമെന്നാണ് നിഗമനം.ശാസ്താംകോട്ട പോലീസ് കേസെടുത്തു.

Advertisement