പുള്ളിമാനെ വെടിവെച്ച് കൊന്നയാൾ വനം വകുപ്പിന്റെ പിടിയിൽ

മലപ്പുറം. നിലമ്പൂരിൽ പുള്ളിമാനെ വെടിവെച്ച് കൊന്നയാൾ വനം വകുപ്പിന്റെ പിടിയിൽ.
ചുങ്കത്തറ ചെമ്പൻകൊല്ലി സ്വദേശി അയ്യൂബാണ് (28) പിടിയിലായത്.
ഇന്ന് രാവിലെയാണ് സംഭവം.
5 വയസ് പ്രായമുള്ള പുള്ളിമാനെയാണ് വെടിവെച്ച് കൊന്നത്.
പുള്ളിമാൻ്റെ വയർകീറി ആന്തരിക ഭാഗങ്ങൾ നീക്കം ചെയത ശേഷം ബൈക്കിൽ കൊണ്ടുപോകുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
അയ്യൂബിന്റെ കൂടെയുണ്ടായിരുന്ന മുജീബ് ഓടിരക്ഷപ്പെട്ടു

Advertisement