വഴിയില്‍ കാത്തുനിന്ന കുരുന്നുകള്‍ക്ക് മധുരം നല്‍കി രാഷ്ട്രപതി

Advertisement

കരുനാഗപ്പള്ളി . വഴിയിൽ കാത്തു നിന്ന കുരുന്നുകൾക്ക് മധുരം സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. കൊല്ലം കരുനാഗപ്പള്ളിയിൽ മാതാ അമൃതാനന്ദമയി മഠത്തിലെ സന്ദർശനത്തിന് ശേഷം മടങ്ങി പോകുമ്പോഴാണ് പാതയോരത്ത് കാത്തു നിന്ന ശ്രായിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് രാഷ്ട്രപതിയുടെ സമ്മാനം ലഭിച്ചത്. ആശ്രമത്തിലേക്ക് പോകവേ കുട്ടികളുടെ നിര രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മടങ്ങിവരുമ്പോൾ വീണ്ടും രാഷ്ട്രപതിയെക്കാണാൻ മുക്കാൽമണിക്കൂറോളം കുട്ടികൾ കാത്തുനിന്നു.കുട്ടികൾക്ക് അപ്രതീക്ഷിതമായിരുന്നു രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച.

അമൃതാനന്ദമയി മഠം സന്ദർശനമായിരുന്നു രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ജില്ലയിലെ ഏക പരിപാടി. 20 മിനിട്ട് നീണ്ട മഠം ത്തിലെ സന്ദർശനത്തിന് ശേഷം മടങ്ങി പോകുമ്പോഴാണ് പാതയോരത്ത് കാത്തു നിന്ന ശ്രായിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് രാഷ്ട്രപതിയുടെ മധുര സമ്മാനം ലഭിച്ചത്

വാഹനവ്യൂഹം കടന്നുപോകുന്നത് തന്നെ കാണാൻ പാതയോരത്ത് കാത്തു നിന്ന സ്കൂൾ വിദ്യാർഥികളെ രാഷ്ട്രപതി കണ്ടത്. തുടന്ന് വാഹനം നിർത്തി കുട്ടികളുടെ അടുത്തേക്ക് എത്തിയ രാഷ്ട്രപതി സഹായികള്‍ കരുതിയിരുന്ന ചോക്ലേറ്റ് വാങ്ങി കുട്ടികള്‍ക്ക് സമ്മാനിച്ചു. ഇനിവരുകയാണെങ്കില്‍ കൂടുതല്‍ തരാം എന്ന വാഗ്ദാനവും നല്‍കിയ ശേഷമാണ് മടങ്ങിയത്.

രാഷ്ട്രപതിയുടെ മധുര സമ്മാനത്തിന് കുട്ടികൾ നന്ദിയും പറഞ്ഞു.

Advertisement