10ാം ക്ലാസ് പരീക്ഷക്കിടെ വിദ്യാർഥി കു​ഴഞ്ഞുവീണുമരിച്ചു

Advertisement

കൊരാപുട്ട് (ഒഡിഷ): 10ാം തരം പരീക്ഷക്കിടെ ക്ലാസിൽ കുഴഞ്ഞുവീണ വിദ്യാർഥി മരിച്ചു. ഒഡീഷ കൊരാപുട്ട് ജില്ലയിലെ ദമൻജോഡി-മത്തൽപുട്ടിലെ കുന പൂജാരി ആണ് മരിച്ചത്. മാലുസന്ത ഗവൺമെന്റ് ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു.

നാൽകോ ടൗൺഷിപ്പിലെ സരസ്വതി വിദ്യാ മന്ദിർ സെന്ററിൽ പരീക്ഷയ്‌ക്കെത്തിയതായിരുന്നു കുന പൂജാരി. പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. സ്‌കൂൾ അധികൃതർ ഉടൻ തന്നെ ആംബുലൻസിൽ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

വിവരമറിഞ്ഞ് ദമൻജോഡി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു

Advertisement