സാൽവേഷൻ ആർമി തിരുവല്ല ഡിവിഷണൽ കൺവൻഷൻ നാളെ തുടങ്ങും

തിരുവല്ല: 24-ാമത് സാൽവേഷൻ ആർമി തിരുവല്ല ഡിവിഷണൽ കൺവൻഷൻ നാളെ മുതൽ ( ജനുവരി 19 ) 22 വരെ ഡിവിഷണൽ ഹെഡ് ക്വോർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 6.30ന് ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോൺ ഉദ്ഘാടനം ചെയ്യും. ഡിവിഷണൽ സെക്രട്ടറി മേജർ റ്റി.ഇ.സ്റ്റീഫൻസൺ അധ്യക്ഷനാകും. ഡോ. ബെഞ്ചമിൻ ജോർജ് കോട്ടയം തിരുവചന സന്ദേശം നൽകും. 20 ന് മേജർ പി പി അജിയുടെ അദ്ധ്യക്ഷതയിൽ ക്യാപ്റ്റൻ റെജി എം എസ് പ്രസംഗിക്കും. 21 ന് വൈകിട്ട് 6.30 ന് , റവ.എസ് എൽ സജികുമാർ പാറശ്ശാല പ്രസംഗിക്കും. മേജർ എബനേസ്സർ യോന അധ്യക്ഷനാകും. 22 ന് സാൽവേഷൻ ആർമി സംസ്ഥാന മുഖ്യ കാര്യദർശി ലെഫ്.കേണൽ ജെ.ഡാനിയേൽ ജെ.രാജ് സന്ദേശം നൽകും. മേജർ ഒ പി ജോൺ അധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 6ന് ആരംഭിക്കുന്ന ഗാനശുശ്രൂഷയ്ക്ക് ഡിവിഷണൽ ക്വയർ നേതൃത്വം നൽകും.

Advertisement