ദി ദൊക്കെ ചിന്ന എന്‍റര്‍ടൈന്‍മെന്‍റ് താന്‍, മെഡിക്കല്‍ കോളജ് ക്ളാസില്‍ പ്ളസ്ടുക്കാരി പഠിച്ച സംഭവം വിശാലഹൃദയമുള്ള പൊലീസ് ക്ഷമിച്ചിരിക്കുന്നു

കോഴിക്കോട്. കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് ക്ലാസിൽ പ്ലസ്ടു വിദ്യാർഥിനി കയറിയ സംഭവം.

ക്രിമിനൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്. വിദ്യാർഥിനി ആൾമാറാട്ടം നടത്തുകയോ, വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല.

എം.ബി.ബി.എസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിധരിപ്പിക്കാൻ വേണ്ടി മാത്രമാണ് നാല് ദിവസം വിദ്യാർഥിനി ക്ലാസിൽ കയറിയതെന്നും പൊലീസ് വ്യക്തമാക്കി.അധികൃതരുടെ നിരുത്തരവാദിത്തം വ്യക്തമായ സംഭവത്തില്‍ എങ്ങനെയെങ്കിലും തലയൂരാനാണ് അധികൃതരുടെ ശ്രമം. പെണ്‍കുട്ടിയെ കേസില്‍പെടുത്തുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുമെന്ന വിലയിരുത്തലുമുണ്ട്.

Advertisement