ബൈക്ക് അപകടത്തിൽ കാൽനടക്കാരനും ബൈക്ക് ഓടിച്ച യുവാവും മരിച്ചു

Advertisement

കുളത്തൂപ്പുഴ.ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു. കാൽ നടക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു കാൽനടക്കാരനും ബൈക്ക് ഓടിച്ച യുവാവും മരിച്ചു. ബൈക്ക് ഓടിച്ച പത്തടി സ്വദേശി ഷാജഹാൻ (20) , കാൽനട ക്കാരനായ കുളത്തുപ്പുഴ സ്വദേശി മണിയൻ എന്നിവരാണ് മരിച്ചത്. പത്തടി കാഞ്ഞുവയൽ ജംഗ്ഷനിൽ ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.

Advertisement