ഐ സി യു പീഡനത്തിലെ വകുപ്പ് തല നടപടിക്ക് വീണ്ടും സ്റ്റേ

Advertisement


കോഴിക്കോട്. ഐ സി യു പീഡനത്തിലെ വകുപ്പ് തല നടപടിക്ക് വീണ്ടും സ്റ്റേ. മെഡിക്കൽ കോളജിലെ നെഴ്സിംഗ് സൂപ്രണ്ട് ബെറ്റി ആന്റണിയുടെ സ്ഥലം മാറ്റ ഉത്തരവാണ് സ്റ്റേ ചെയ്തത്. 2 മാസത്തേക്കാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ നടപടി. നേരത്തെ ചീഫ് നെഴ്സിംഗ് ഓഫിസർ വിപി സുമതിയുടെ സ്ഥലമാറ്റ ഉത്തരവും മരവിപ്പിച്ചിരുന്നു.




ജനുവരി ഒന്നിനാണ് ഐസിയു പീഡന കേസിൽ ചീഫ് നെഴ്സിംഗ് ഓഫിസർ വിപി സുമതിയെയും നഴ്സിംഗ് സൂപ്രണ്ട് ബെറ്റി ആന്റണിയെയും സ്ഥലം മാറ്റി ഡിഎംഇ ഉത്തരവ് പുറത്തിറക്കിയത്. പീഡന പരാതിയെ കുറിച്ച് അറിഞ്ഞിട്ടും കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്നാണ് ഇരുവരും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചത്. വിശദീകരണം ചോദിക്കാതെയാണ് നടപടി സ്വീകരിച്ചതെന്ന വാദം അംഗികരിച്ചാണ് ഉത്തരവ്. ബെറ്റി ആന്റണിയെ കോന്നി മെഡിക്കൽ കോളജിലേക്ക് സ്ഥലമാറ്റിയ നടപടിയാണ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്. നേരത്തെ വിപി സുമതിയ്ക്ക് അനുകൂലമായും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ് പുറത്തിറക്കിരുന്നു. സർവീസിൽ നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു സ്ഥലം മാറ്റം. നടപടി ഇരുവർക്കും ആശ്വാസകരമാണ്. കേസിൽ അതിജീവിതയെ ഭീഷിണിപ്പെടുത്തിയ 5 ജീവനക്കാരെ നേരത്തെ സ്ഥലം മാറ്റിരുന്നു.

Advertisement