പരീക്ഷ ജയിച്ചാലും റിസള്‍ട്ട് പറയില്ല ,എംജി യൂണിവേഴ്‌സിറ്റി നടപടിമൂലം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വലയുന്നു

കോട്ടയം. കോഴ്‌സ് പൂര്‍ത്തീകരിച്ചു, ജയിച്ചതും ശരി, പക്ഷേ അതിന് രേഖ വൈകിക്കുന്ന അനാസ്ഥ, എംജി യൂണിവേഴ്‌സിറ്റി നടപടിമൂലം ആയിരക്കണക്കിന് ബിരുദ വിദ്യാര്‍ഥികള്‍ വലയുന്നു. കോഴ്‌സ് പൂര്‍ത്തീകരിച്ച പലരും അടുത്ത് കോഴ്‌സുകള്‍ക്ക് ചേരുമ്പോഴാണ് പ്രശ്‌നം. മറ്റു സംസ്ഥാനങ്ങളില്‍ പല കോഴ്‌സിനും ചേര്‍ന്നവരാണ് വലയുന്നത്.
റിസള്‍ട്ട് ഔദ്യോഗികമായി പരസ്യപ്പെടുത്തിയിട്ടില്ല എന്നതാണ് പ്രശ്‌നം. കോഴ്‌സ് പ്രവേശനത്തിന് കോണ്‍ഫിഡന്‍ഷ്യല്‍ മാര്‍ക്ക് ലിസ്റ്റ് അയച്ചു കിട്ടിയില്‍ മതിയാകും പ്രവേശനം ലഭിക്കും എന്നാല്‍ വൈകാതെ മാര്‍ക്ക് ലിസ്റ്റ്, ടിസി, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ കിട്ടണം. അതുവരെ പഠിക്കാന്‍അനുവദിക്കുമെന്ന് മാത്രമേയുള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ ഒന്നുമില്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍ കേരളത്തിലെ പല സര്‍വകലാശാലകളിലുമെന്നാണ് പരാതി.
പ്രൈവറ്റായി പഠിക്കുകയും ഇടയ്ക്ക് ചിലവിഷയങ്ങള്‍ സപ്‌ളി ആയി എഴുതുകയും ചെയ്തവര്‍ ജയിച്ച് പുതിയ കോഴ്‌സിന് തയ്യാറെടുക്കുമ്പോഴാണ് അധികൃതരുടെ മെല്ലെപ്പോക്ക് പ്രശ്‌നമാകുന്നത്.
ഒറ്റപ്പെട്ട സ്വകാര്യ സമാന്തര സ്ഥാപനങ്ഹളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ അനാഥരായ അവസ്ഥയിലാണ് അവര്‍ക്കുവേണ്ടി സമരത്തിന് വിദ്യാര്‍ഥി സംഘടനകളോ ചോദ്യം ചെയ്യാന്‍ രാഷ്ട്രീയ നേതാക്കളോ മിനക്കെടുന്നില്ല.

Advertisement